ഫെബ്രുവയ് 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ ഫെബ്രുവരി 20 ന് ദുബായിലാണ് നടക്കുന്നത്. ജസ്പ്രീത് ബുംറ ഇല്ലെങ്കിലും ഇന്ത്യക്ക് കപ്പ് നേടാൻ സാധിക്കുമെന്നും, ടീമിൽ ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ, ഹാർദിക് പാണ്ട്യ എന്നിവർ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നതെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്കൽ ക്ലാർക്ക്.
മൈക്കൽ ക്ലാർക്ക് പറയുന്നത് ഇങ്ങനെ:
” ബുംറയ്ക്ക് ചാംപ്യൻസ് ട്രോഫി കളിക്കാൻ കഴിയില്ലെന്ന് ഏകദേശം വ്യക്തമായിരുന്നു. അതൊരു വലിയ നഷ്ടം തന്നെയാണ്. എങ്കിലും ഇന്ത്യൻ ടീമിനെ നോക്കൂ, നിരവധി മികച്ച താരങ്ങൾ ഇപ്പോൾ തന്നെ ഇന്ത്യൻ ടീമിലുണ്ട്. അതിനാൽ ബുംറയില്ലെങ്കിലും ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതയാണുള്ളത്”
മൈക്കൽ ക്ലാർക്ക് തുടർന്നു:
” ഇന്ത്യൻ മുൻ നിരയിലെ താരങ്ങളെ നോക്കുക. ശുഭ്മൻ ഗിൽ മികച്ച ഫോമിലാണ്. രോഹിത് ശർമ ദിവസങ്ങൾക്ക് മുമ്പാണ് ഒരു സെഞ്ച്വറി നേടിയത്. രോഹിത് ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ഹാർദിക് പാണ്ഡ്യ, വലിയ ടൂർണമെന്റുകളിൽ അയാൾ ഒരു എക്സ് ഫാക്ടറാണ്. സെമിയിൽ ഇന്ത്യൻ ടീം തീർച്ചയായും ഉണ്ടാകും” മൈക്കൽ ക്ലാർക്ക് പറഞ്ഞു.
Read more
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. അത് കൊണ്ട് തന്നെ പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഈ ടൂർണമെന്റ് നിർണായകമാണ്.