ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരമാണ് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുംറ. അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി താരം നേടിയത് 32 വിക്കറ്റുകളാണ്. അതിലൂടെ മാൻ ഓഫ് ദി ടൂർണമെന്റ് ആയി താരം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എന്നാൽ അവസാന ടെസ്റ്റ് മത്സരത്തിനിടയിൽ ബുംറയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ശക്തമായ പുറം വേദന കാരണം അദ്ദേഹം മത്സരത്തിന്റെ പകുതിയിൽ വെച്ച് പിന്മാറുകയും ചെയ്തു. ഇതോടെ ഈ മാസം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ താരം കളിക്കില്ലെന്ന വാർത്ത ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ടീം സ്‌ക്വാഡിൽ ജസ്പ്രീത് ബുംറയുടെ പേരുണ്ടെങ്കിലും ആദ്യ മത്സരങ്ങൾ താരം കളിക്കില്ല.
പരിക്കേറ്റ ബുംറയെ ഒരു കാരണവശാലും കളിപ്പിക്കരുതെന്നും ഭാവി ഇന്ത്യൻ ടീമിന്റെ സുരക്ഷയെ കണക്കിലെടുത്ത് ബിസിസിഐ അനുയോജ്യമായ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി.
രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ:
Read more
“കളിക്കാൻ പൂർണ ഫിറ്റല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫിയിൽ ജസ്പ്രീത് ബുംറയെ കളിപ്പിക്കരുത്. ബുംറ ഇന്ത്യൻ ടീമിലെ പ്രധാന പേസറും നിർണ്ണായക താരവുമാണ്. എന്നാൽ ചാമ്പ്യൻസ് ട്രോഫി എന്ന ഒറ്റ ടൂർണമെന്റ് ലക്ഷ്യം കണ്ട് താരത്തെ തിരികെ കൊണ്ടുവന്നാൽ അത് വലിയ അപകടമുണ്ടാക്കും. താരത്തിന് നിലവിൽ വിശ്രമമാണ് വേണ്ടത്. ദീർഘ കാലമായുള്ള ജോലി ഭാരം താരത്തെ തളർത്തുന്നുണ്ട്. ബോർഡർ ഗാവസ്‌കർ ട്രോഫിയിലും അതിന്റെ ബുദ്ധിമുട്ട് നമ്മൾ കണ്ടതാണ്. ബുംറയെ വിശ്രമിക്കാൻ അനുവദിക്കണം” രവി ശാസ്ത്രി പറഞ്ഞു.