സഞ്ജു കഴിഞ്ഞാൽ എടുത്തുകാണിക്കാൻ ഒരു പേര് പോലും മുന്നോട്ട് വെക്കാൻ നിനക്കൊക്കെ പറ്റിയോ, ഇനിയും പിന്തുണക്കുന്നത് തുടരും; കെസിഎക്ക് എതിരെ ആരോപണം ശക്തമാക്കി ശ്രീശാന്ത്

സഞ്ജു സാംസൺ-കെസിഎ വിഷയം മറ്റൊരു തലത്തിലേക്ക്. ഏറെ നാളുകളായി ഇന്ത്യൻ ക്രിക്കറ്റിൽ പ്രശസ്തർ അടക്കം ചർച്ചയാക്കിയ ഈ വിഷയത്തിൽ സഞ്ജുവിന് അനുകൂലമായി പ്രതികരിച്ചതിന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തി എന്നുള്ള ആരോപണമാണ് നോട്ടീസിൽ ഉള്ളത്. എന്തായാലും മുൻ താരം ഈ വിഷയത്തിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണം എന്നായിരുന്നു പറഞ്ഞിരുന്നത്.

എന്തായാലും ശ്രീശാന്ത് ഈ വിഷയത്തിൽ തന്റെ പ്രതികരണം രൂക്ഷമായ ഭാഷയിൽ അറിയിച്ചിരിക്കുകയാണ്. എന്ത് ചെയ്താലും താൻ തന്റെ സഹതാരങ്ങൾക്ക് ഒപ്പം ഉറച്ചുനിൽക്കും എന്നും അത് സഞ്ജു അല്ല സച്ചിൻ ബേബി ആണെങ്കിലും നിതീഷ് ആണെങ്കിലും അവർക്കൊപ്പം താൻ ഉണ്ടാകുമെന്നും എന്നുമാണ് സഞ്ജു പറഞ്ഞത്. സഞ്ജു ദേശിയ താരം ആണെന്നും അദ്ദേഹത്തിന് ശേഷം ആ റേഞ്ച് ഉള്ള മറ്റൊരു താരത്തെ വളർത്തിയെടുക്കാൻ കേരളത്തിന് സാധിച്ചില്ല എന്നും ശ്രീശാന്ത് ഓർമിപ്പിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“അവരുടെ നോട്ടിസിന് എന്ത് മറുപടി നൽകണം എന്ന് എനിക്ക് അറിയില്ല. സത്യം പറഞ്ഞാൽ പ്രതികരണം അറിയിക്കുന്ന വിഷയം പോലും അല്ല ഇതൊന്നും. എന്തൊക്കെ സംഭവിച്ചാലും ഞാൻ എന്റെ സഹതാരങ്ങൾക്ക് ഒപ്പം ഉറച്ചുനിൽക്കും. അത് സഞ്ജു ആണെങ്കിലും നിതീഷ് ആണെങ്കിലും സച്ചിൻ ആണെങ്കിലും അവർക്ക് ഒപ്പം ഞാൻ ഉണ്ടാകും.”

“എനിക്കെതിരെ എന്ത് നടപടി എടുത്താലും എനിക്ക് അതൊന്നും വിഷയമല്ല. ഞാൻ സത്യത്തിനൊപ്പം നിൽക്കും. സഞ്ജു കഴിഞ്ഞാൽ ദേശിയ തലത്തിൽ എടുത്തുകാണിക്കാൻ പറ്റുന്ന താരങ്ങൾ ഒന്നും കേരളത്തിൽ ഇല്ല . അത് കെസിഎയുടെ പരാജയം തന്നെയാണ്. ഞാൻ അത് എവിടെ ആണെങ്കിലും പറയും.”

അതേസമയം സഞ്ജുവിനെ കേരള ക്രിക്കറ്റ് വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് ഒഴിവാക്കിയതിനാൽ അദ്ദേഹത്തിന് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ പറ്റിയില്ല. വ്യക്തിപരമായ കാരണങ്ങൾ സഞ്ജു ടീമിൽ നിന്ന് മാറി നിന്നപ്പോൾ താരത്തിന് തോന്നുമ്പോൾ വന്ന് കയറി പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല കേരള ക്രിക്കറ്റ് എന്ന നിലപാടിൽ ആയിരുന്നു അസോസിയേഷൻ. എന്തായാലും കെസിഎയുടെ ഈ വാശി താരത്തിന് ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടുന്നതിൽ നിന്ന് തടഞ്ഞു.

വിജയ് ഹസാരെ ട്രോഫി കളിച്ചില്ലെങ്കിലും സഞ്ജു സൂപ്പർ സ്റ്റാർ ആണെന്നും അസോസിയേഷൻ കാണിച്ച പ്രതികാര നടപടി ആണെന്നും ഒരു വിഭാഗംപറഞ്ഞപ്പോൾ ചിലർ കെസിഎ നിലപ്പടിനെ പിന്തുണച്ചു. ഈ വിഷയത്തിൽ പ്രതികരിച്ച ശ്രീശാന്ത് സഞ്ജുവിനെ കെസിഎ പിന്തുണയ്‌ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു പറഞ്ഞത്. എന്തായാലും ഇത് തങ്ങൾക്ക് ക്ഷീണം ചെയ്തു എന്നും ഇങ്ങനെ പറഞ്ഞതിലൂടെ തങ്ങളെ കുറ്റക്കാരായി സൃഷ്ടിക്കുക ആണെന്നുമാണ് കെസിഎ വാദം. പിന്നാലെയാണ് മുൻ താരത്തിന് നോട്ടിസ് അയച്ചത്.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം പരമ്പരയായിരുന്നു. 51 റൺസായിരുന്നു അദ്ദേഹത്തിൻ്റെ സമ്പാദ്യം. കാര്യമായ ഒന്നും ചെയ്യാൻ താരത്തിനായില്ല. ഓപ്പണർ ആയി ഇറങ്ങിയ താരം അദ്ദേഹം ഈ അഞ്ച് മത്സരങ്ങളിൽ 43 പന്തുകൾ മാത്രമാണ് നേരിട്ടത്. ഈ 43 എണ്ണത്തിൽ 29 എണ്ണം ഷോർട്ട് പിച്ച് ഡെലിവറികൾ ആയിരുന്നു, അതായത് ബൗൺസർ. എന്തായാലൂം ഈ പന്തുകൾ കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമങ്ങൾ പലപ്പോഴും വിഫലം ആയി പോയി.

Read more