ഓസീസിന് എതിരായ പരമ്പര കൈവിട്ടാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാകുമോ?; സാദ്ധ്യതകള്‍ ഇങ്ങനെ

ഓസീസിനെതിരായ ടെസ്റ്റ് പരമ്പര തോറ്റാല്‍ ഇന്ത്യക്ക് ഫൈനല്‍ എങ്ങനെ കളിക്കാന്‍ സാധിക്കുമോ? സാധിച്ചാല്‍ തന്നെ അതിന്‍രെ സാദ്ധ്യതകള്‍ എങ്ങനെയാണ്? ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും മനസില്‍ ഉയരുന്ന ചോദ്യങ്ങളാണിത്. ഓസീസിനെതിരായ പരമ്പര കൈവിട്ടാലും ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനാകുമോ എന്നതിന്, സാധിക്കും എന്നാണ് ഉത്തരം. അത് എങ്ങനെ എന്ന് നോക്കാം..

ഇന്ത്യക്ക് നേരെ ചൊവ്വേ ഫൈനല്‍ സീറ്റ് നേടാന്‍ ഓസീസിനെ 4-0ന് തകര്‍ക്കണം. 3-0, 3-1 എന്ന മാര്‍ജിനില്‍ ജയിച്ചാലും ഇന്ത്യക്ക് ഫൈനല്‍ സീറ്റ് നേടിയെടുക്കാനാവും. എന്നാല്‍ 3-0ന് താഴോട്ട് ഇന്ത്യയുടെ വിജയ മാര്‍ജിന്‍ പോയാല്‍ രോഹിത് ശര്‍മക്കും സംഘത്തിനും ഫൈനല്‍ കളിക്കുക പ്രയാസമാകും.

ഓസീസിനെതിരായ പരമ്പര കൈവിട്ടാല്‍ ശ്രീലങ്ക-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയെ ആശ്രയിച്ചാവും ഇന്ത്യയുടെ ഫൈനല്‍ സാദ്ധ്യതകള്‍. ശ്രീലങ്കയ്ക്കെതിരേ ന്യൂസിലന്‍ഡ് ഒരു ജയവും സമനിലയും നേടിയാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാനാവും. ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരം മാത്രമല്ല വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരഫലവും ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറും.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തോറ്റാല്‍ വെസ്റ്റിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ സമനിലയില്‍ കുരുക്കുകയോ പരമ്പര നേടുകയോ ചെയ്യേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായി വരും. ശ്രീലങ്ക-ന്യൂസീലന്‍ഡ് മത്സരം മാര്‍ച്ച് 9നാണ് ആരംഭിക്കുന്നത്. വെസ്റ്റിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം ഫെബ്രുവരി 28നും. ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം.