ബില്യണ്‍ ചിയേഴ്‌സ് ജഴ്‌സി: ടി20 ലോക കപ്പിനുള്ള പുതിയ ജഴ്‌സി പുറത്തിറക്കി ഇന്ത്യ

ഈ മാസം ആരംഭിക്കുന്ന ടി 20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കി ബിസിസിഐ. ‘ബില്യണ്‍ ചിയേഴ്‌സ് ജഴ്‌സി’ എന്ന പേരോടെയാണ് പുതിയ ജഴ്‌സി ബിസിസിഐ അവതരിപ്പിച്ചിരിക്കുന്നത്.

എം.പി.എല്‍ സ്പോര്‍ട്സാണ് ഇന്ത്യന്‍ ജഴ്സിയുടെ സ്പോണ്‍സര്‍. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ജഴ്സി കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുറത്തിറക്കിയത്. എം.പി.എല്‍ തന്നെയായിരുന്നു ഈ ജഴ്സിയും ഒരുക്കിയത്. 1992-ല്‍ ഇന്ത്യ അണിഞ്ഞ ജഴ്സിയോട് സാദൃശ്യം പുലര്‍ത്തുന്നതായിരുന്നു ഇത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലാണ് ഇന്ത്യന്‍ ടീം ആദ്യമായി ഈ ജഴ്സി അണിഞ്ഞത്.

Image

ഒക്ടോബര്‍ 18 ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ പുതിയ ജഴ്സിയണിഞ്ഞ് കളിക്കും. ലോക കപ്പില്‍ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 24 നാണ് ഈ മത്സരം.