ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എന്തുകൊണ്ടാണ് ഓസ്ട്രേലിയയില്‍ നിരാശപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടി റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര. ബോളിംഗിന്റെ സ്വിംഗിനനുസരിച്ച് പെട്ടെന്ന് പ്രതികരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് രോഹിത്തിന്റെ പ്രശ്‌നമെന്ന് പുജാര ചൂണ്ടിതക്കാട്ടി.
ഇന്ത്യയുടെ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ഫോം കണ്ടെത്തേണ്ടത് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ഫോമിലേക്കെത്താത്തത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയേക്കും. അതുകൊണ്ടുതന്നെ എല്ലാ ഇന്ത്യന്‍ ആരാധകരും ആഗ്രഹിക്കുന്നത് പോലെ രോഹിത് വേഗത്തില്‍ ഫോം കണ്ടെത്തണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്.
രോഹിത്തിന്റെ കഴിഞ്ഞ പുറത്താകലുകളൊക്കെ പരിശോധിക്കുമ്പോള്‍ ശരിയായ പ്രശ്നം എന്താണെന്ന് വ്യക്തമാകും. ആദ്യ ഇന്നിംഗ്സില്‍ എല്‍ബിയില്‍ പുറത്തായ രോഹിത് രണ്ടാം ഇന്നിംഗ്സില്‍ ക്ലീന്‍ബൗള്‍ഡായി.
രോഹിത് ശര്‍മ ക്രീസില്‍ നില്‍ക്കുന്ന ലൈനില്‍ ചില പ്രശ്നമുണ്ട്. സ്വിങ്ങിനനുസരിച്ച് പെട്ടെന്ന് പ്രതികരിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല- പുജാര പറഞ്ഞു.