ഇത് പോലൊരു 'തോല്‍വി', അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ പരാജയത്തിന് കാരണം അവന്‍; കുറ്റപ്പെടുത്തി ആകാശ് ചോപ്ര

2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഡ്ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായി തിരിച്ചുവരികയും രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റിന്റെ സമഗ്ര വിജയം നേടുകയും ചെയ്തു. രോഹിതിന്റെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് തോല്‍വിയായി ഇത് മാറി. ഇത് അദ്ദേഹത്തെ വിരാട് കോഹ്ലിക്കും എംഎസ് ധോണിക്കും ഒപ്പം നാണക്കേടിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഡൗണ്‍ അണ്ടര്‍ ഡിഫന്‍സീവ് ക്യാപ്റ്റന്‍സി ചൂണ്ടിക്കാട്ടി താരത്തിനെതിരെ ആകാശ് ചോപ്ര ആഞ്ഞടിച്ചു. രോഹിതിന്റെ മോശം ക്യാപ്റ്റന്‍സി മത്സരത്തെ ഇന്ത്യയില്‍നിന്ന് അകറ്റാന്‍ അനുവദിച്ചുവെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അഭിപ്രായപ്പെട്ടു. കഴിഞ്ഞ നാല് ടെസ്റ്റ് മത്സരങ്ങളില്‍ രോഹിതിന്റെ നേതൃത്വപരമായ മികവ് തുടര്‍ച്ചയായി നിരാശപ്പെടുത്തിയെന്ന് ചോപ്ര പറഞ്ഞു.

പിങ്ക് ബോള്‍ മത്സരത്തിന്റെ രണ്ടാം ദിവസം ചോപ്ര ഇന്ത്യയുടെ പദ്ധതികള്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചു. രാവിലത്തെ സെഷനില്‍ ജസ്പ്രീത് ബുംറയ്ക്ക് നാല് ഓവര്‍ മാത്രമാണ് രോഹിത് നല്‍കിയത്. ഇതോടെ ആക്രമണോത്സുകമായി കളിക്കാനും 157 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സില്‍ നിര്‍ണായക ലീഡ് നേടാനും ഓസ്ട്രേലിയക്ക് സാധിച്ചു.

ജസ്പ്രീത് ബുംറ നാല് ഓവര്‍ സ്‌പെല്‍ എറിഞ്ഞു, അതില്‍ ഒരു വിക്കുറ്റും വീഴ്ത്തിയിരുന്നു. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം നാല് ഓവര്‍ മാത്രം എറിഞ്ഞത്? അതിനുശേഷം ബോള്‍ ചെയ്യാതിരുന്നത്? രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു ട്രിക്ക് നഷ്ടമായി എന്ന് പറയുന്നത് 100 ശതമാനം ശരിയാണ്- ചോപ്ര തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലില്‍ പറഞ്ഞു. ഒപ്പം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന്റെ മോശം തിരിച്ചുവരവില്‍ ചോപ്ര ആശങ്കയും പ്രകടിപ്പിച്ചു.