തോൽവിക്ക് പിന്നാലെ ബി.സി.സി.ഐ വലിയ ഭീതിയിൽ, അടുത്ത പണി കിട്ടാൻ സാദ്ധ്യത; സംഭവം ഇങ്ങനെ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അത്ഭുതം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യയെ നിരാശപ്പെടുത്തി ഭാഗ്യം. ഇന്‍ഡോറില്‍ ഓസീസ് ആദ്യ മണിക്കൂറില്‍ തന്നെ ജയം പിടിച്ചു. 76 റണ്‍സ് വിജയലക്ഷ്യം മുന്നില്‍കണ്ട് ഇറങ്ങിയ സന്ദര്‍ശകര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഏകദിന ശൈലിയില്‍ ട്രാവിഡ് ഹെഡാണ് ബാറ്റിംഗ് പ്രതികൂലമായ പിച്ചില്‍ ഓസീസ് വിജയം വേഗത്തിലാക്കിയത്. ഹെഡ് 53 ബോളില്‍ 49 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. അശ്വിനാണ് ഇന്നിംഗ്‌സിലെ രണ്ടാം ബോളില്‍ ഖവാജെയെ മടക്കിയത്.

വിജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ഓസ്‌ട്രേലി മാറി. ഇന്ത്യയെ സംബന്ധിച്ച് ഫൈനൽ കളിക്കണമെങ്കിൽ അടുത്ത ടെസ്റ്റ് ജയിക്കുകയോ അല്ലാത്തപക്ഷം ശ്രീലങ്ക കിവികൾക്ക് എതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾ ജയിക്കാതിരിക്കുകയും വേണം. ഫൈനൽ പ്രവേശനത്തിന്റെ കാര്യത്തിൽ ഇന്ത്യ വലിയ ഭീതിയിൽ അല്ലെങ്കിലും ബിസിസിഐ മറ്റൊരു കാര്യത്തിലാണ് ഇപ്പോൾ പേടിക്കുന്നത്.

ബാറ്റ്‌സ്മാന്മാരെ ഒരു തരത്തിലും സഹായിക്കാത്ത ഇൻഡോറിലെ പിച്ചിന് ” ബിലോ ആവറേജ്” റേറ്റിംഗ് കിട്ടാൻ സാധ്യതയുണ്ട്. തുടർച്ചയായ മൂന്നാം ടെസ്റ്റും മൂന്ന് ദിവസം കൊണ്ട് അവസാനിച്ചെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും  നടന്ന പിച്ചിന് ആവറേജ് റേറ്റിങ് കിട്ടിയിരുന്നു.  എന്നാൽ ഒരു തരത്തിലും ബാറ്റിംഗ് അനുകൂല സാഹചര്യങ്ങൾ അല്ലാത്ത പിച്ചാണ് ഇതെന്ന് പൂജാര ഉൾപ്പെടയുള്ള ബാറ്റ്‌സ്മാന്മാർ അവകാശപ്പെട്ടിരുന്നു. ഇൻഡോർ ടെസ്റ്റിന് ശേഷം ബിസിസിഐ പിച്ച് ക്യൂറേറ്ററെ പുറത്താക്കുമെന്നുള്ള കാര്യം ഉറപ്പാണ്. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20ക്ക് ശേഷം ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയം പിച്ച് ക്യൂറേറ്ററെ ബിസിസിഐ പുറത്താക്കിയിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പിടിച്ച തന്നെ ഞെട്ടിച്ചുവെന്ന് വിശേഷിപ്പിച്ചു.

സ്വന്തം തട്ടകത്തിൽ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിന് ശേഷം ആദ്യമായാണ് ഇന്ത്യ തോൽവി നേരിടുന്നത്.