ചീട്ടുകൊട്ടാരം പോലെ ബാറ്റിംഗ് നിര; റോയല്‍സിനെ കാത്തിരിക്കുന്നത് നാണക്കേടോ ?

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വന്‍ ബാറ്റിംഗ് തകര്‍ച്ച. കൊല്‍ക്കത്തയുടെ 171/4 എന്ന സ്‌കോര്‍ ചേസ് ചെയ്യുന്ന റോയല്‍സിന് ആറ് വിക്കറ്റ് നഷ്ടമായി. എട്ട് ഓവറില്‍ 6ന് 34 എന്ന നിലയിലാണ് റോയല്‍സ്.

യശ്വസി ജയ്‌സ്വാള്‍ (0), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (1), ലിയാം ലിവിങ്സ്റ്റണ്‍ (6), അനുജ് റാവത്ത് (0), ഗ്ലെന്‍ ഫിലിപ്‌സ് (8), ശിവം ദുബെ (18)എന്നിവരാണ് പുറത്തായത്.

Read more

മൂന്നു പേരെ മടക്കിയ ശിവം മാവിയും രണ്ട് വിക്കറ്റ് പിഴുത ലോക്കി ഫെര്‍ഗൂസനുമാണ് റോയല്‍സിനെ തകര്‍ത്തത്. ഷാക്കിബ് അല്‍ ഹസന് ഒരു വിക്കറ്റ് സ്വന്തമായി.