മോശം നീക്കം, ജഡേജയെ അക്‌സറിനും ശ്രേയസിനും മുന്നിൽ അയക്കാനുള്ള രോഹിത്തിന്റെ ബുദ്ധി മണ്ടത്തരം; മാനേജ്‌മെന്റിനെതിരെ ആകാശ് ചോപ്ര

അഹമ്മദാബാദിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ ശ്രേയസ് അയ്യർക്ക് മുന്നിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ബാറ്റിംഗിന് അയയ്ക്കാനുള്ള ടീം മാനേജ്‌മെന്റ് തന്ത്രം തുടരുമ്പോൾ അത് അമ്പേ പാളി പോകുന്നു എന്ന് പറയുകയാണ് ആകാശ് ചോപ്ര.

ജഡേജ നാലാം ദിനം രാവിലെ 28 റൺസുമായി പുറത്തായതോടെ ഈ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാൻ ആതിഥേയർക്ക് നാലാം ടെസ്റ്റ് ജയിച്ചേ മതിയാവൂ എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ജഡേജയുടെ സ്‌കോറിംഗ് അൽപ്പം വേഗത്തിലാക്കാമായിരുന്നുവെന്ന് ചോപ്ര കരുതുന്നു.

തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ, ആകാശ് ചോപ്ര ഒരുപക്ഷേ അക്‌സർ പട്ടേലിനെപ്പോലെ അറ്റാക്ക് ചെയ്ത് കളിക്കുന്ന ഒരു ബാറ്റ്സ്മാൻ ആയിരിക്കും രവീന്ദ്ര ജഡേജയേക്കാൾ മികച്ച ഓപ്ഷൻ എന്നും പറഞ്ഞു.

“ജഡേജയെ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ അയച്ചത് രസകരമായിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇത്തരം ഒരു നീക്കം നടത്താനാണ് ചെയ്തത് എന്നുപറഞ്ഞാൽ പോലും ഇതിനെ അംഗീകരിക്കാൻ പറ്റില്ല. മാനേജ്മെന്റിന്റെ ഭാഗത്താണ് തെറ്റ് സംഭവിച്ചത്.”