അശ്വിന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തെയും മറികടന്നു ; ഇനിയും മുന്നിലുള്ളത് എട്ടുപേര്‍ കൂടി

ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ആര്‍ അശ്വിന്‍ ശ്രീലങ്കയ്ക്ക് എതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു നേട്ടം കൂടി കൊയ്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അശ്വിന്‍. ശ്രീലങ്കയുടെ ധനജ്ഞയയെ പുറത്താക്കിയപ്പോള്‍ അശ്വിന്റെ പേരില്‍ 440 ടെസ്റ്റുവിക്കറ്റുകളായി.

ഈ വിക്കറ്റോടെ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്‌റ്റെയ്‌നെയാണ് അശ്വിന്‍ മറികടന്നത്. 93 മത്സരങ്ങളില്‍ 439 വിക്കറ്റുകളാണ് സ്‌റ്റെയ്‌ന്റെ പേരിലുള്ളത്. അതേസമയം അശ്വിന്റെ നേട്ടം 86 ടെസ്റ്റുകളില്‍ നിന്നുമാണ്. മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ തന്നെ അശ്വിന്‍ ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റര്‍ കപില്‍ദേവിനെ മറികടന്നിരുന്നു.

Read more

519 വിക്കറ്റുകള്‍ പേരിലുള്ള വെസ്റ്റിന്‍ഡീസ് താരം കോര്‍ട്‌നി വാല്‍ഷാണ് അശ്വിന് തൊട്ടു മുകളില്‍ പട്ടികയില്‍ മുന്നിലുള്ളത് 800 വിക്കറ്റ് എടുത്ത മുത്തയ്യാ മുരളീധരനാണ്. 619 വിക്കറ്റുമായി പട്ടികയില്‍ നാലാം സ്ഥാനത്ത് അനില്‍ കുംബ്‌ളേയുണ്ട്. 708 വിക്കറ്റുമായി അന്തരിച്ച ഷെയിന്‍ വോണാണ് രണ്ടാമത്.