മെസിയും അഗ്യൂറോയും ഡി മരിയയും പുറത്ത്, അര്‍ജന്റീനയ്ക്കായി അരങ്ങേറാന്‍ 7 താരങ്ങള്‍

സൗഹൃദ മത്സരങ്ങള്‍ക്കുളള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന. വിലക്ക് നേരിടുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെ പ്രമുഖ താരങ്ങളില്ലാതെയാണ് അര്‍ജന്റീന ടീം ഒരുങ്ങുന്നത്. മെസ്സിയെ കൂടാതെ അഗ്യൂറോ, ഡിമരിയ തുടങ്ങിവരും ടീമില്‍ ഇടംപിടിച്ചിട്ടില്ല. യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിട്ടുളള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പൗളോ ഡിബാല, ലറ്ററോ മാര്‍ട്ടിനസ് തുടങ്ങിയ താരങ്ങള്‍ അര്‍ജന്റീനന്‍ ടീമില്‍ ഇടംപിടിച്ചു. ഏഴ് യുവതാരങ്ങളുടെ അരങ്ങേറ്റത്തിനും സൗഹൃദ മത്സരം സക്ഷ്യം വഹിക്കും.

അടുത്ത മാസം ചിലിയ്ക്കും മെക്‌സിക്കോയ്ക്കും എതിരേയാണ് അര്‍ജന്റീന കളിക്കുന്നത്. സെപ്റ്റംമ്പര്‍ അഞ്ചിന് ചിലിയ്‌ക്കെതിരേയും 10ന് മെക്‌സിയ്‌ക്കോയ്‌ക്കെതിരേയുമാണ് അര്‍ജന്റീന കളിക്കുക.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് പിന്നാലെ സംഘാടകരെ വിമര്‍ശിച്ചതാണ് മെസിയ്ക്ക് തിരിച്ചടിയായത്. മൂന്ന് മത്സരത്തിലാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.