നീ യാചിക്കുകയാണോ അതോ ബോൾ ചെയ്യുകയാണോ, അക്തറെ ട്രോളി സെവാഗ്

വീരുവിനെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഒരു പരിചയപെരുത്തലിന്റെ ആവശ്യം ഇല്ല. ആക്രമണ ക്രിക്കറ്റിന്റെ അവസാന വാക്കായിരുന്നു വീരു എന്നും പറയാം. നേരിടുന്ന ആദ്യ പന്തുമുതൽ ആക്രമിച്ച് കളിക്കാനാണ് താരം കൂടുതലും ഇഷ്ടപ്പെടുന്നത്.

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന സെവാഗ് 1999 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ പാകിസ്താനെതിരേയായിരുന്നു അരങ്ങേറ്റം. പിന്നീട് 2001-ല്‍ ടെസ്റ്റിലും 2006-ല്‍ ട്വന്റി 20 യിലും അരങ്ങേറി. ഇന്ത്യയ്‌ക്കൊപ്പം രണ്ട് ലോകകപ്പ് കിരീടങ്ങളില്‍ പങ്കാളിയാകാന്‍ സെവാഗിന് സാധിച്ചു. 2007 ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലും 2011 ലോകകപ്പ് നേടിയ ടീമിലും സെവാഗ് നിര്‍ണായക സാന്നിധ്യമായിരുന്നു.

2004 മാർച്ചിൽ ഇന്ത്യയുടെ പാകിസ്ഥാൻ പര്യടനത്തിനിടെ, ആദ്യ ടെസ്റ്റിൽ വീരേന്ദർ സെവാഗ് 309 റൺസ് എന്ന റെക്കോർഡ് തകർത്തു. നിരാശനായ ഷോയിബ് അക്തറിന് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അദ്ദേഹം ഷോർട്ട് പിച്ച് പന്തുകൾ എറിയാൻ തുടങ്ങി, സെവാഗ് ആ പന്തുകൾ കളിക്കാതെ ഒഴിവാക്കി.

പ്രകോപിതനായ ഷോയിബ്, സെവാഗിനോട് ഷോട്ട് ബോളുകൾ ഹുക്ക് ചെയ്യാൻ പറഞ്ഞു.. തന്റെ മൂന്നാമത്തെ “നിർദ്ദേശത്തിന്” ശേഷം, സെവാഗ് ഷോയിബിനോട് ഉറക്കെ ചോദിച്ചു – “തു ബൗളിംഗ് കർ രഹാ ഹേ യാ ഭീഖ് മാംഗ് രഹാ ഹേ?” (“നിങ്ങൾ ബൗൾ ചെയ്യുകയാണോ അതോ യാചിക്കുകയാണോ?”) പാകിസ്ഥാൻ ഫീൽഡർമാർ പൊട്ടിച്ചിരിച്ചു, ഷോയബ് കൂടുതൽ ഉപദേശം നൽകിയില്ല.

ഇന്ത്യൻ താരങ്ങളുടെ അടുത്തുനിന്നും ഏറ്റവും കൂടുതൽ കലക്കൻ മറുപടികൾ ഏറ്റുവാങ്ങിയ താരങ്ങളിൽ ഒരാളാണ് അക്തർ.