അയാൾ അല്ലാതെ ലക്നൗ നിരയിൽ മൂന്നാം നമ്പറിൽ തിളങ്ങാൻ സാധിക്കുന്ന മറ്റൊരു താരമില്ല, സൂപ്പർ താരത്തിന് ഇനിയും അവസരം കൊടുക്കണമെന്നും ഓജയും സെവാഗും

മനീഷ് പാണ്ഡെയുടെ സമീപകാല മോശം ഔട്ടുകൾക്കിടയിലും ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) അദ്ദേഹത്തിന് അവസരങ്ങൾ നൽകണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ പറഞ്ഞു. മൂന്നാം നമ്പറിൽ മനീഷിന് പകരം വെക്കാൻ മറ്റൊരു താരം ഇല്ലാത്തതിനാൽ തുടർന്നും അവസരങ്ങൾ നൽകണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ പറയുന്നു.

“ഏപ്രിൽ 10 ന് രാജസ്ഥാൻ റോയൽസിനെതിരെ (ആർആർ) നടന്ന മത്സരത്തിൽ കൃഷ്ണപ്പ ഗൗതത്തെ മൂന്നാം സ്ഥാനത്തേക്ക് ഉയർത്താനുള്ള എൽഎസ്ജിയുടെ പരീക്ഷണം തിരിച്ചടിയായിരുന്നു. പാണ്ഡെയിൽ നിന്ന് ആ റോൾ ഏറ്റെടുക്കാൻ പറ്റുന്ന ആരും ലക്നൗ നിരയിൽ ഇല്ല. നിങ്ങൾ മനീഷ് പാണ്ഡെയെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾ അവനിൽ വിശ്വാസം പ്രകടിപ്പിക്കണം. അയാൾ തിളങ്ങിയില്ലെങ്കിൽ പോലും അവസരങ്ങൾ നൽകുക . മനൻ വോറയ്ക്ക് മൂന്നാം നമ്പറിൽ അത്ര പരിചയം കാണില്ല, അയാൾക്ക് ആ റോൾ അത്ര സുഖകരം ആയിരിക്കില്ല . കൃഷ്ണപ്പ ഗൗതത്തെ മൂനാം നമ്പറിൽ ഇറക്കാനുള്ള പരീക്ഷണവും പാളി പോയില്ലേ.”

ഓജയുടെ അഭിപ്രായത്തെ പിന്തുണച്ച് സെവാഗും എത്തി. “മനീഷ് പാണ്ഡെക്ക് പകരം എൽഎസ്ജിയിൽ ആരുമില്ല. എവിൻ ലൂയിസ് ഒരു വിദേശ താരവും മനൻ വോറ ഓപ്പണറുമാണ്. പാണ്ഡെയേക്കാൾ മികച്ച ഓപ്ഷൻ വോറയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ അവർക്ക് ഓപ്ഷനുകളില്ലാത്തതിനാൽ, കൂടുതൽ ഗെയിമുകൾ കളിക്കാൻ അവർ പാണ്ഡെയെ അനുവദിക്കണം. അവൻ 2-3 ഗെയിമുകളിൽ പരാജയപ്പെട്ടാലും കാര്യമില്ല, പക്ഷേ ഒരു നിർണായക മത്സരത്തിൽ ഒരു മാച്ച് വിന്നിംഗ് പ്രകടനവുമായി തിളങ്ങാൻ മനീഷിന് സാധിക്കും.”

Read more

ഇന്ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് ആണ് ലക്‌നൗവിന്റെ എതിരാളി. പോയിന്റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് ലക്‌നൗ.