'രോഹിത് നന്നായി ആക്രമിച്ച് കളിക്കുന്നു, എന്നാല്‍ സെവാഗിനോളം വരില്ല'; തുറന്നടിച്ച് കുക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലെസ്റ്റര്‍ കുക്ക്. രോഹിത് നന്നായി ആക്രമിച്ച് കളിക്കുന്നുണ്ടെന്നും എന്നാല്‍ അത് വീരേന്ദര്‍ സെവാഗിനോളം വരില്ലെന്നും കുക്ക് പറഞ്ഞു.

“രോഹിത് എന്നേക്കാള്‍ ആക്രമിച്ചു കളിക്കുന്ന ബാറ്റ്സ്മാനാണ്. എന്നാല്‍ സെവാഗിനോളം ആക്രമണോത്സുകതയില്ല. ബാറ്റിംഗില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആക്രമണോത്സുകതയുള്ള ആ ശൈലി കൊണ്ട് വിജയങ്ങള്‍ കൊയ്തിട്ടുള്ള താരമാണ് സെവാഗ്.”

Image result for alastair cook sehwag

“രോഹിത്തിന്റേത് അടുത്ത തലത്തിലുള്ള ആക്രമണോത്സുക ശൈലിയാണ്, പക്ഷെ വളരെ നിയന്ത്രിത ഇന്നിംഗ്സായിരുന്നു അദ്ദേഹം കളിച്ചത്. ആക്രമിക്കണമെന്ന് ആഗ്രഹിച്ചപ്പോഴെല്ലാം രോഹിത്തിന് അതിനു സാധിച്ചു. എല്ലാം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു” കുക്ക് വിലയിരുത്തി.

Image result for alastair cook sehwag

ഒന്നാം ഇന്നിംഗ്‌സില്‍ 231 പന്തുകളില്‍നിന്ന് 18 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടില്‍ രോഹിത് 161 റണ്‍സെടുത്തു.
കരിയറിലെ രോഹിത്തിന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി