ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം. നാളുകൾ ഏറെയായി പാകിസ്ഥാന് ഇന്ത്യയെ ഒരു മത്സരത്തിൽ പോലും പരാജയപ്പെടുത്താൻ സാധിച്ചിട്ടില്ല. ടൂർണമെന്റിലെ നിലവിലുള്ള പ്രകടനത്തിൽ മത്സരം വിജയിക്കാനുള്ള സാധ്യത ഇന്ത്യക്ക് തന്നെയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇപ്പോഴിതാ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിൽ അഭിഷേക് ശർമ്മ ടീമിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞിരിക്കുകയാണ് പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഗ. അസുഖബാധിതനായ ഓപ്പണർ അഭിഷേക് ശർമ കഴിഞ്ഞ മത്സരത്തിൽ നിന്നും വിട്ടുനിന്നിരുന്നു.
Read more
” ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കായി അഭിഷേക് ശർമ്മ കളിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവൻ സുഖം പ്രാപിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. മികച്ചവർക്കെതിരെ കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്” സൽമാൻ അലി ആഗ പറഞ്ഞു.







