യുഎഇയിലെ മഴ ആസ്വദിക്കുന്ന ദുബായ് രാജകുമാരന്റെ വീഡിയോ

Advertisement

യുഎഇയില്‍ ഇപ്പോള്‍ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മോശം കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി കാണുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന.

യുഎഇയിലെ മഴ എന്നത് എപ്പോഴും കാണാന്‍ കഴിയുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ കുറേ അധികം ആളുകള്‍ മഴ ആസ്വദിക്കാന്‍ ഇറങ്ങാറുണ്ട്. അത്തരത്തിലൊരാളാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. കാറില്‍ നഗരം ചുറ്റി മഴ ആസ്വദിക്കുന്ന ഹംദാന്റെ വീഡിയ ഇന്‍സ്റ്റഗ്രാമിലുണ്ട്.