വാക്‌സിന്‍ എടുത്ത യു.എ.ഇ- ഇന്ത്യ യാത്രക്കാര്‍ക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണ്ട; എയര്‍ ഇന്ത്യ എക്സ്‍പ്രസ്

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഇന്ത്യയില്‍ നിന്നും രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെയാണ് പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസും, എയര്‍ ഇന്ത്യയും അറിയിപ്പ് പുറത്ത് വിട്ടു. യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗോ എയര്‍, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഇളവ് ലഭിക്കുന്നതിന് വേണ്ടി യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

Read more

യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണം. എല്ലാവരും യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പ് വരെയുള്ള വിവരങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.