ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ശൈഖ് ഖാലിദ് അന്തരിച്ചു; മൂന്നു ദിവസത്തെ ദുഃഖാചരണം

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി (39) അന്തരിച്ചു. ലണ്ടനില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. മരണ കാരണം വ്യക്തമാക്കിയിട്ടില്ല.

ശൈഖ് ഖാലിദിന്റെ മരണത്തില്‍ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഷാര്‍ജ അര്‍ബന്‍ പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റെയും ഖബറടക്കത്തിന്റെയും തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഷാര്‍ജ നഗരാസൂത്രണ സമിതി ചെയര്‍മാനായിരുന്നു ഷെയ്ഖ് ഖാലിദ്. ഷെയ്ഖ് ഖാലിദിന്റെ നിര്യാണത്തില്‍ ഷാര്‍ജ റോയല്‍ കോര്‍ട്ട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ യുഎഇയിലും മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് ഉത്തരവിട്ടു. യുഎഇ പതാകകള്‍ പകുതി താഴ്ത്തികെട്ടും.