5 മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ ആരംഭിച്ച് യുഎഇ. ഡിഎച്ച്എ ആപ്പിലൂടെയും ഫോണിലൂടെയോ രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി വാക്സിന്‍ ബുക്ക് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫോണ്‍: 800342.
അതേസമയം, ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ 12-15 വയസുകാര്‍ക്ക് വാക്‌സീന്‍ നല്‍കി തുടങ്ങിയിരുന്നു.
Read more
ഊദ് മേത്ത വാക്സിനേഷന്‍ സെന്റര്‍, അല്‍ തവാര്‍, അല്‍ മിസ്ഹര്‍, നാദ് അല്‍ ഹമര്‍, മന്‍ഖൂല്‍, അല്‍ ലുസൈലി, നാദ് അല്‍ ഷെബ, സബീല്‍, അല്‍ ബര്‍ഷ ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ സ്വീകരിക്കാം.