യുഎഇയില്‍ ന്യൂഇയറിന് പൊതുഅവധി പ്രഖ്യാപിച്ചു

പുതുവത്സര ദിനത്തില്‍ യുഎഇിയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറൈറ്റേസേഷനാണ് ജനുവരി 1, 2018 പൊതു അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജനുവരി രണ്ടിന് ജോലികള്‍ പുനരാരംഭിക്കും.

പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് യുഎഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ 31നും ജനുവരി ഒന്നിനും അവധിയായിരിക്കും.