കുവൈറ്റില്‍ വാഹനാപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

Read more

കബദ് ഫയര്‍ സ്റ്റേഷന് എതിര്‍വശത്തുള്ള റോഡിലായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റയാളെ അല്‍ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.