വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ച കേസ്: സ്‌പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി

വീട്ടുവേലക്കാരിയെ തല്ലി വാരിയെല്ല് പൊട്ടിച്ച കേസിൽ സ്‌പോൺസർക്ക് നഷ്ടപരിഹാരം വിധിച്ച് അൽഐൻ കോടതി. സ്‌പോൺസർ വീട്ടുവേലക്കാരിയ്ക്ക് 15 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദ്ദേശം.

അൽഐൻ കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. സ്‌പോൺസർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വീട്ടുജോലിക്കാരിയാണ് പരാതി നൽകിയത്.

മർദ്ദനത്തിൽ യുവതിക്ക് 20% വൈകല്യമുണ്ടെന്ന് വ്യക്തമാക്കി ഡോക്ടർമാർ നൽകിയ സാക്ഷ്യപത്രവും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം, വീട്ടുവേലക്കാരി ഏതു രാജ്യക്കാരിയാണെന്ന് വ്യക്തമായിട്ടില്ല.