റിയാദിലുണ്ടായ തീപിടുത്തത്തില്‍ നാല് മലയാളികളുള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ മരിച്ചു

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയില്‍ താമസ സ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ മരിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ 1.30 നാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പിലെ ജോലിക്കാരായ ഇവര്‍ താമസിക്കുന്ന സ്ഥാലത്താണ് തീപിടുത്തമുണ്ടായതെന്നറിയുന്നു. മരിച്ചുവരുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല.

മരിച്ച മറ്റു രണ്ട് പേര്‍ ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. ഖാലിദിയ്യയിലെ പെട്രോള്‍ പമ്പില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആറുപേരുടെയും മൃതദേഹങ്ങള്‍ ുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മലയാളിസംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.