തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്: മുന്നറിയിപ്പുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി

തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി . മസ്‌കറ്റ് മുനിസിപ്പാലിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

സെൻട്രൽ മാർക്കറ്റിനകത്തും പുറത്തുമുള്ള സ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്നാണ് നിർദ്ദേശം. പൊതുസമൂഹത്തിൽ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനാണ് നിർദ്ദേശമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

ജനങ്ങളെല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി മുൻസിപ്പാലിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സഹകരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.