ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യത; മുന്നറിയിപ്പുമായി സൗദി സിവില്‍ ഡിഫന്‍സ്

ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി സൗദി സിവില്‍ ഡിഫന്‍സ്. ജനങ്ങൾ അതീവ ജാഗ്രത പുലര്‍ത്തണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു. അസീര്‍, നജ്‌റാന്‍, ജസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

റിയാദ്, കിഴക്കന്‍ പ്രവിശ്യ, ഖസീം പ്രവിശ്യ, മദീന, ഹാഇല്‍, തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല എന്നിവിടങ്ങളിലും ഈ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

Read more

മഴവെള്ളപ്പാച്ചില്‍ മൂലം തോടുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാന്‍ ഇടയുള്ള താഴ് വരകളിലും നിന്നും മാറി നില്‍ക്കാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി അഭ്യര്‍ത്ഥിച്ചു.