തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചു വിടാൻ പാടില്ല:നിർദ്ദേശവുമായി യുഎഇ

തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചു വിടാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവിലുള്ള കരാർ റദ്ദാക്കുകയാണെങ്കിൽ തൊഴിലാളിയും തൊഴിലുടമയും പരസ്പരം രേഖാമൂലം അറിയിക്കണമെന്നും  മന്ത്രാലയം നിർദ്ദേശം നൽകിട്ടുണ്ട്.

തൊഴിലാളിയും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടാവുകയും തൊഴിലുടമയ്‌ക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലോ കോടതിയിലോ പരാതിപ്പെടുകയും ചെയ്താൽ ഇക്കാരണം കൊണ്ട് ജോലിയിൽ നിന്നും പിരിച്ചുവിടാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

Read more

തൊഴിലാളി മരണപ്പെടുകയോ തൊഴിലെടുക്കാൻ കഴിയാത്ത വിധം ശാരീരിക ക്ഷമത നഷ്ടപ്പെടുകയോ ചെയ്താൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം.