അസംസ്​കൃത എണ്ണവിലയിൽ ഇടിവ്; സാമ്പത്തിക മാന്ദ്യത്തി​ൻെറ ആശങ്കയിൽ ലോകം

ആഗോളതലത്തിൽ അസംസ്​കൃത എണ്ണവിലയിൽ ഇടിവ്​. നിരക്കിൽ ഇന്ന് മൂന്നു ശതമാനമാണ്​ ഇടിവ്​. എണ്ണവില ബാരലിന്​ 2.93 ഡോളറാണ്​ കുറഞ്ഞത്​. ഇതോടെ അസംസ്​കൃത എണ്ണവില ബാരലിന്​ 87.81 ഡോളറിലേക്ക്​ കൂപ്പുകുത്തി.

പ്രധാന സമ്പദ്​ഘടനകൾ മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ ആവശ്യകത കുറഞ്ഞതാണ്​ എണ്ണക്ക്​ തിരിച്ചടിയായത്​. ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതി​ൻെറ വ്യക്​തമായ സൂചനയായാണ്​ വിലയിടിവ്​ എന്നാണ് വിലയിരുത്തപ്പെടുന്നത്​.

ഓഹരി വിപണികളിലും തകർച്ച ​പ്രകടമാണ്​. എണ്ണവില വീണ്ടും കുറയാനാണ്​ സാധ്യതയെന്ന്​ സാമ്പത്തിക കേന്ദ്രങ്ങൾ വിലയിരുത്തുന്നു. യു.എസ്​ ഫെഡറൽ പലിശനിരക്കിൽ കഴിഞ്ഞ ദിവസം വർധന വരുത്തിയതും മാന്ദ്യത്തെ കുറിച്ച ആശങ്ക വർധിപ്പിച്ചു.

ഇതിനു പിന്നാലെ ഗൾഫ്​ സെൻട്രൽ ബാങ്കുകളും പലിശനിരക്കിൽ മാറ്റം വരുത്തി. ഇന്ത്യൻ രൂപ ഉൾപ്പെടെ ഏഷ്യൻ കറൻസികളുടെ മൂല്യവും ഇടിഞ്ഞു.