കോവിഡ് 19; ഗള്‍ഫില്‍ ഏഴ് മലയാളി കൂടി മരിച്ചു

കോവിഡ് ബാധിച്ച് ചൊവ്വാഴ്ച ഗള്‍ഫില്‍ ഏഴ് മലയാളി കൂടി മരിച്ചു. സൗദിയില്‍ ആറു പേരും ഒമാനില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ സൗദിയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 97 ആയി.

ആലപ്പുഴ കായംകുളം ചാരുമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തറാണ് (47) അല്‍ഖോബാറില്‍ മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ പുരുഷോത്തമന്‍ (55) ആണ് ജുബൈലില്‍ മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് ആലന്തറ സ്വദേശി അജി കുമാര്‍ (50), പാലക്കാട് പുതുക്കോട് മണപ്പാടം സ്വദേശി സതീഷ് ബാബു (35) എന്നിവരാണ് അല്‍ഹസ്സയില്‍ മരിച്ചത്.

കോട്ടയം അതിരമ്പുഴ സ്വദേശി നിരപ്പേല്‍ റാവുത്തര്‍ (67), മലപ്പുറം ആനമങ്ങാട് സ്വദേശിയായ കല്ലന്‍കുഴിയില്‍ അബൂബക്കര്‍ (50) എന്നിവരാണ് റിയാദില്‍ മരിച്ചത്.