ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.84 കോ​ടി കവിഞ്ഞു; മരണം ഏഴ് ലക്ഷത്തിലേക്ക്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,84,42,382 ആയി. ഇതുവരെ കോവിഡ് ബാധിച്ച് 6,97,175 പേർക്ക് ജീവൻ നഷ്ടമായപ്പോൾ 1,16,72,615 പേർക്ക് രോഗമുക്തിയുണ്ടായി. 60,72,592 പേരാണ് ലോകത്തെ വിവിധ ഭാ​ഗങ്ങളിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,07,446 പേ​ർ​ക്കാ​ണ്  രോ​ഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ മാത്രം ഇതുവരെ 48,62,174 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു.  ബ്ര​സീ​ൽ (27,51,665), ഇ​ന്ത്യ(18,55,331) എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.  റ​ഷ്യ (8,56,264), ദ​ക്ഷി​ണാ​ഫ്രി​ക്ക (5,16,862), മെ​ക്സി​ക്കോ (4,43,813), പെ​റു (4,33,100), ചി​ലി (3,61,493), സ്പെ​യി​ൻ (3,44,134), കൊ​ളം​ബി​യ (3,27,850) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.

അമേരിക്കയിൽ വൈറസ് ബാധ മൂലം 158,929 പേർ മരിച്ചപ്പോൾ ബ്രസീലിൽ 94,702 ജീവൻ നഷ്ടപ്പെട്ടത്. ഇ​റാ​നി​ലും ബ്രി​ട്ട​നി​ലും മൂ​ന്ന് ല​ക്ഷ​ത്തി​ലേ​റ​പ്പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.