അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ കഴുത്തറത്ത് കൊലപ്പെടുത്തി താലിബാൻ

അഫ്ഗാൻ ജൂനിയർ വനിതാ ദേശീയ വോളിബോൾ ടീമിലെ അംഗത്തെ താലിബാൻ തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെടുത്തി.

അഫ്ഗാൻ ജൂനിയർ വനിതാ ദേശീയ വോളിബോൾ ടീമിൽ കളിച്ചിരുന്ന മഹ്ജബിൻ ഹക്കിമിയെ ഈ മാസം ആദ്യം താലിബാൻ കഴുത്തറുത്തു കൊന്നതായി കോച്ച് ആരോപിച്ചു.

മഹാജബിൻ ഹക്കിമി എന്ന വനിതാ വോളിബോൾ താരത്തെ ഈ മാസം ആദ്യം താലിബാൻ കൊലപ്പെടുത്തി, എന്നാൽ ഇതേക്കുറിച്ച് പുറത്ത് പറയരുതെന്ന് താലിബാൻ ഭീകരർ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാൽ ഭീകരമായ കൊലപാതകത്തെ കുറിച്ചുള്ള വിവരം പുറംലോകം അറിഞ്ഞില്ല എന്ന് ഒരു അഭിമുഖത്തിൽ പരിശീലകൻ പറഞ്ഞു.

അഷ്റഫ് ഗനി സർക്കാരിന്റെ തകർച്ചയ്ക്ക് മുമ്പ് കാബൂൾ മുനിസിപ്പാലിറ്റി വോളിബോൾ ക്ലബിനു വേണ്ടി കളിച്ച മഹജബിൻ, ക്ലബ്ബിന്റെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ്, താരത്തിന്റെ വെട്ടി മാറ്റിയ തലയുടെയും ചോരയൊലിക്കുന്ന കഴുത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.