ലോകസുന്ദരിപ്പട്ടം ഓപല്‍ സുചത ചുവങ്സ്രിക്ക്; ഹാസെറ്റ് ഡെറെജ അഡ്മാസ്സു റണ്ണറപ്പ്; നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ടില്‍ ഇടംനേടാനായില്ല

ലോകസുന്ദരിപ്പട്ടം തായ്‌ലന്‍ഡിന്റെ ഓപല്‍ സുചത ചുവങ്സ്രി സ്വന്തമാക്കി. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ഇത്യോപ്യയുടെ ഹാസെറ്റ് ഡെറെജ അഡ്മാസ്സു റണ്ണറപ്പായി.

മിസ് ഇന്ത്യ നന്ദിനി ഗുപ്ത അവസാന എട്ടില്‍ എത്തുംമുമ്പ് പുറത്തായി. പ്രമുഖ നടന്‍ സോനു സൂദ് മിസ് വേള്‍ഡ് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് നേടി.

മാര്‍ട്ടിനിക്കില്‍ നിന്നുള്ള ഓര്‍ലി ജോക്കിം നാലാം സ്ഥാനവും നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 108 പേര്‍ മത്സരിച്ചതില്‍ നിന്നാണ് ഓപല്‍ സുചത വിജയിയായത്. ഇന്ത്യയെ പ്രതിനിധീകരിച്ച നന്ദിനി ഗുപ്തയ്ക്ക് ആദ്യ എട്ടില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.

ഹൈദരാബാദിലെ തെലങ്കാനയിലുള്ള ഹൈടെക്സ് എക്സിബിഷന്‍ സെന്ററിലായിരുന്നു 72ാം മിസ് വേള്‍ഡ് ഫൈനല്‍. കഴിഞ്ഞ വര്‍ഷത്തെ മിസ് വേള്‍ഡ് വിജയിയായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്‌കോവ ഓപലിനെ കിരീടം അണിയിച്ചു. മിസ് വേള്‍ഡ് സ്റ്റെഫാനി ഡെല്‍ബായെയും സച്ചിന്‍ കുംഭറുമായിരുന്നു അവതാരകര്‍. കഴിഞ്ഞ വര്‍ഷവും മിസ് വേള്‍ഡ് മത്സരം ഇന്ത്യയിലാണ് നടന്നത്.