മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. വിവാഹത്തിന് മുൻപ് മലയാളത്തിൽ മാത്രമല്ല, തമിഴിലും നടി തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. ധനുഷ് ചിത്രം ‘നയ്യാണ്ടി’യിൽ നസ്രിയക്കൊപ്പം അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവച്ച നടൻ ആടുകളം നരേന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നസ്രിയക്കൊപ്പം നയ്യാണ്ടി എന്ന സിനിമ ചെയ്തിരുന്നു. അവസാനം കൊഞ്ചിച്ചിട്ട് പോകാൻ ഷോട്ടിൽ സംവിധായകൻ പറഞ്ഞു. കെട്ടിപ്പിടിച്ച് കൊഞ്ചിക്കുമ്പോൾ അറിയാതെ ഞാൻ നെറ്റിയിൽ ഉമ്മ വെച്ചു. അവർ ഒന്നും പറഞ്ഞില്ല. ഷോട്ട് കഴിഞ്ഞയുടനെ എല്ലാവരും ക്ലാപ്പ് ചെയ്തു. അവസാനത്തെ കെമിസ്ട്രി സൂപ്പറായിരുന്നെന്ന് പറഞ്ഞു. സോറി നസ്രിയ, പ്ലാൻ ചെയ്യാതെ അങ്ങനെ ചെയ്ത് പോയെന്ന് പറഞ്ഞു.
അതിനെന്താ അച്ഛാ എന്ന് പറഞ്ഞ് നസ്രിയ എന്നെ സ്വന്തം അച്ഛനനടുത്ത് കൊണ്ട് പോയി. ഇത് എന്റെ റിയൽ അച്ഛൻ, ഇത് എന്റെ റീൽ അച്ഛൻ എന്ന് പറഞ്ഞു. നിങ്ങൾ നന്നായി അഭിനയിച്ചെന്നും നസ്രിയ പറഞ്ഞെന്ന് ആടുകളം നരേൻ ഓർത്തു. സിനിമ കഴിയുന്നത് വരെ നന്നായി സംസാരിച്ച് ഇടപഴകി. എന്നാൽ അതിന് ശേഷം നസ്രിയയെ നേരിൽ കണ്ടിട്ടില്ലെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.