ഫെയ്സ്ബുക്കിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സക്കർബർഗ്; ടെലികോം, മാധ്യമ വ്യവസായങ്ങൾക്കുള്ള നിയമങ്ങൾ മാനദണ്ഡമാക്കണം

ടെലികോം, മീഡിയ വ്യവസായങ്ങൾക്കായി നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് ഓൺലൈനിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് ആഗോള നേതാക്കളോടും സുരക്ഷാ മേധാവികളോടും പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഓൺലൈനിലൂടെ നടക്കുന്ന ഇടപെടലിനെ നേരിടാൻ ഫെയ്സ്ബുക്ക് അതിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയെന്നും സോഷ്യൽ മീഡിയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തന്റെ മുമ്പത്തെ ആഹ്വാനങ്ങൾ വിപുലീകരിച്ചതായും ജർമ്മനിയിൽ നടന്ന മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിച്ച സക്കർബർഗ് പറഞ്ഞു.

“ദോഷകരമായ ഉള്ളടക്കത്തിന് നിയന്ത്രണം ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു … ഇതിനായി നിങ്ങൾ ഏത് ചട്ടക്കൂടാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ച് ഒരു ചോദ്യമുണ്ട്,” സക്കർബർഗ് ഒരു ചോദ്യോത്തര വേളയിൽ പറഞ്ഞു.

“നിലവിലുള്ള വ്യവസായങ്ങൾക്കായി ആളുകൾക്ക് ഉണ്ടെന്ന് ഇപ്പോൾ ഞാൻ കരുതുന്ന രണ്ട് ചട്ടക്കൂടുകളുണ്ട് – ഒന്നാമത്തേത് പത്രങ്ങൾക്കും മാധ്യമങ്ങൾക്കും ഉള്ളത്, രണ്ടാമത്തേത് ടെൽകോ-ടൈപ്പ് മോഡൽ ആണ്, ഇതിൽ “വിവരങ്ങൾ നിങ്ങളിലൂടെ ഒഴുകുന്നു”, എന്നാൽ ഒരു ഫോൺ ലൈനിൽ ആരെങ്കിലും ദോഷകരമായ എന്തെങ്കിലും പറഞ്ഞാൽ ടെലിഫോൺ സേവനദാതാക്കൾക്ക് അതിൽ ഉത്തരവാദിത്വം ഇല്ല. ഇതിന്റെ രണ്ടിന്റെയും ഇടയിൽ എവിടെയെങ്കിലുമായിരിക്കണം ഓൺലൈനിനുള്ള മാനദണ്ഡങ്ങൾ എന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെ നേരിടാൻ ഫെയ്സ്ബുക്ക്, ട്വിറ്റർ, ആൽഫബെറ്റ്‌സ് ഗൂഗിൾ എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഭീമന്മാർ കൂടുതൽ സമ്മർദ്ദത്തിലാണ്.

ഓൺലൈൻ ഉള്ളടക്കം അവലോകനം ചെയ്യുന്നതിനും സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനുമായി 35,000 പേരെ ഇപ്പോൾ നിയമിച്ചിട്ടുണ്ടെന്ന് സക്കർബർഗ് പറഞ്ഞു.

ഈ സംഘവും ഫെയ്‌സ്ബുക്കിന്റെ ഓട്ടോമേറ്റഡ് ടെക്‌നോളജിയും നിലവിൽ ഓരോ ദിവസവും 1 ദശലക്ഷത്തിലധികം വ്യാജ അക്കൗണ്ടുകൾ താത്കാലികമായി നിർത്തലാക്കുന്നു, സൈൻ അപ്പ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ഭൂരിപക്ഷവും കണ്ടെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read more

“2012- ൽ ഞങ്ങൾ ഒരു ബില്യൺ ഉപയോക്താക്കളുമായി തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന കമ്പനിയുടെ മൊത്തം വരുമാനത്തേക്കാൾ വലുതാണ് ഞങ്ങളുടെ ഇപ്പോഴത്തെ ബജറ്റ്, ഫലങ്ങളിൽ ഞാൻ അഭിമാനിക്കുന്നു, പക്ഷേ ഞങ്ങൾ തീർച്ചയായും ജാഗ്രത പാലിക്കേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.