അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹോദരി മരിച്ച നിലയില്‍; വന്‍ വിവാദം; ഉന്നതതല അന്വേഷണം ആരംഭിച്ചു

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹോദരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരിയാനെ ട്രംപ് ബാരി (86) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്പര്‍ ഈസ്റ്റ് സൈഡ് അപ്പാര്‍ട്ട്മെന്റിലെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

യുഎസ് ഫെഡറല്‍ ജഡ്ജിയായി വിരമിച്ച മരിയാനെയുടെ മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധര്‍ പരിശോധിക്കും. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 1983ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റോണാള്‍ഡ് റീഗനാണു ന്യൂജഴ്‌സിയിലെ ജില്ലാ കോടതിയില്‍ ഇവരെ നിയമിച്ചത്. ഫെഡറല്‍ അപ്പീല്‍സ് കോടതി ജഡ്ജിയായി ഉയര്‍ന്ന മരിയാനെ 2019ല്‍ വിരമിച്ചിരുന്നു. മരിയാനെ ട്രംപ് ബാരിയുടെ മരണം അമേരിക്കയില്‍ വന്‍ വിവാദമായിട്ടുണ്ട്.