ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

അയല്‍ രാജ്യങ്ങളുമായടക്കമുള്ള യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ ഒരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐസിസി). നെതന്യാഹുവിന് പുറമെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഐസിസി നടപടി സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

അറസ്റ്റ് വാറന്റ് ഉണ്ടായാലുള്ള നാണക്കേട് തടയാന്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇസ്രയേല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിഷയത്തില്‍ ഇടപെട്ടതോടെ പ്രധാനമന്ത്രി നെതന്യാഹുവും മറ്റ് ഉദ്യോഗസ്ഥരും പ്രതിസന്ധിയിലായിട്ടുണ്ട്. എന്നാല്‍, അതേസമയം, സുഹൃത്തായ നെതന്യാഹുവിനെതിരെ വാറന്റ് പുറപ്പെടുവിക്കുന്നത് തടയാന്‍ അമേരിക്ക നീക്കം ആരംഭിച്ചിട്ടുണ്ട്.

Read more

2014ലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ യുദ്ധകുറ്റങ്ങളെക്കുറിച്ച് മൂന്ന് വര്‍ഷം മുന്‍പാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷണം ആരംഭിച്ചത്. ഹമാസ് നേതാക്കള്‍ക്കുള്ള അറസ്റ്റ് വാറന്റുകളും കോടതി പരിഗണിക്കുന്നുണ്ട്.