യാത്രക്കാരിൽ ഇന്ത്യക്കാരുൾപ്പടെ 22 പേർ; നേപ്പാളിൽ നിന്ന് പറന്നുയർന്ന വിമാനം കാണാതായി

നേപ്പാൾ വിമാനത്താവളത്തിൽ നിന്ന് 22 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കാണാതായി. പൊഖാരയിൽ നിന്ന് ജോംസമിലേക്ക്  പറന്നുയർന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. മണിക്കൂറുകളായി വിവാനത്തിൽനിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ പറയുന്നു.

താര എയറിന്റെ 9 എൻഎഇടി വിമാനമാണ് 9.55 ന് പറന്നുയർന്നത്. പറന്നുയർന്ന് ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരും മൂന്ന് ജാപ്പനീസ് പൌരന്മാരും ഉണ്ടെന്നാണ് ഇന്ത്യാടുഡെ റിപ്പോർട്ട് ചെയ്യുന്നത്. ബാക്കിയുള്ളവർ നേപ്പാൾ സ്വദേശികളാണ്. ലെറ്റെ പാസിൽ വച്ചാണ് വിമാനവുമായി അവസാനമായി ബന്ധപ്പെട്ടത്.

അവിടെയുള്ള പ്രശസ്തമായ മുക്തിനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിനാണ് അവർ പോയത്. നാല് ഇന്ത്യക്കാരുൾപ്പെടെയുള്ള യാത്രക്കാരുടെ അവസ്ഥയെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറയാൻ ഞങ്ങൾക്കാവുന്നില്ലന്ന് താര എയർലൈൻസ് വൃത്തങ്ങൾ പറഞ്ഞു.

ക്രൂ അംഗങ്ങളിൽ സീനിയർ ഇൻസ്ട്രക്ടർ പൈലറ്റ്, കോ-പൈലറ്റ്, ഒരു എയർ ഹോസ്റ്റസ് എന്നിവരും ഉൾപ്പെടുന്നു. ജോംസൺ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർ പറയുന്നതനുസരിച്ച്, ജോംസണിലെ ഘാസ മേഖലയിൽ വലിയ ശബ്ദമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലന്നാണ് റിപ്പോർട്ട്