ഇസ്രായേലില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ജനവാസ മേഖലയിലേക്ക്; കൈ ഒഴിഞ്ഞ് ഫയര്‍ഫോഴ്‌സ്; രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് നെതന്യാഹു; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്രായേലില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ജറുസലേമില്‍ പിടിച്ച തീ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ഇതുവരെ 3,000 ഏക്കര്‍ ഭൂമി കത്തിനശിച്ചിരിക്കുന്നത്.

ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ കാട്ടുതീയാണ് ജറുസലേമില്‍ പടര്‍ന്നു പിടിച്ചിരിക്കുന്നതെന്ന്. തീ അണയ്ക്കാന്‍ സാധിക്കാത്തതോടെ പ്രാദേശിക അടിയന്തരാവസ്ഥ മാത്രമല്ല, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പ്രധാന ഹൈവേകള്‍ അടച്ചു. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ തീപിടുത്തമായിരിക്കാം ഇതെന്നും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും ജറുസലേം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ ജില്ല കമാന്‍ഡറായ ഷ്മുലിക് ഫ്രീഡ്മാന്‍ മുന്നറിയിപ്പ് നല്‍കി. ഇറ്റലിയും ക്രൊയേഷ്യയും മൂന്ന് അഗ്‌നിശമന വിമാനങ്ങള്‍ സഹായത്തിനായി അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടുതല്‍ രാജ്യങ്ങളുടെ സഹായം പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് ജറുസലേം കുന്നുകളില്‍ ആദ്യമായി തീപിടിത്തം കണ്ടെത്തിയത്. അഞ്ചോളം സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ ഉഷ്ണതരംഗത്തില്‍ കാട്ടുതീ അതിവേഗം വ്യാപിക്കുകയായിരുന്നു.

Read more

160 ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനങ്ങള്‍ കൂടാതെ ഹെലികോപ്റ്ററുകളും തീ നിയന്ത്രണവിധേയമാക്കാനുള്ള ഉദ്യമത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും രാജ്യത്തെ സൈന്യവും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ടെന്നും ഇസ്രയേലി അധികൃതര്‍ അറിയിച്ചു. ദേശീയ പാതകള്‍ ഉള്‍പ്പടെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടുണ്ട്. ജറുസലേമിന് സമീപം പടരുന്ന കാട്ടുതീ നഗരത്തിലേക്കും എത്താന്‍ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു