വീണുകിടക്കുന്ന സാധനങ്ങൾ എടുത്ത് സൂക്ഷിക്കരുതേ, പണി കിട്ടും ഉറപ്പ്

വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കുന്നതിന് യുഎഇയില്‍ കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തനിക്ക് അവകാശമില്ലാത്ത സാധനങ്ങൾ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും വലിയ ശിക്ഷ തന്നെ ലഭിക്കാൻ ഇത് കാരണമാകുമെന്നും അധികൃതർ പറഞ്ഞു.

യുഎഇയില്‍ 2021ലെ 31-ാം ഫെഡറല്‍ ഉത്തരവ് പ്രകാരം, വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാല്‍ ഇരുപതിനായിരം ദിര്‍ഹത്തില്‍ കുറയാത്ത (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇത്തരത്തിൽ സാധനങ്ങൾ എന്തെങ്കിലും കണ്ടെത്തിയാൽ 48 മണിക്കൂറിനകം അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയോ കൃത്യമായ രേഖകളുമായി എത്തി അവക്ഷം സ്ഥാപിക്കുകയോ ചെയ്യണം.

ഇതൊന്നും ചെയ്യാതെ അവകാശം സ്ഥാപിച്ചാൽ തക്ക ശിക്ഷ കിട്ടും. അതുപോലെ പ്രകൃതി ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോഴോ അവിടെ നിന്നും കിട്ടുന്ന സാധനം കൈവശം വെച്ചാൽ അതും കുറ്റകരമാകും.