അകല്‍ച്ച പുറമെ മാത്രം; അകത്ത് അന്തര്‍ധാര; റാഫയില്‍ കര ആക്രമണം പ്രഖ്യാപിച്ച ഇസ്രയേലിന് 2000 ബോംബുകളും യുദ്ധവിമാനങ്ങളും കൈമാറാന്‍ അമേരിക്ക

പാലസ്തീനെ ആക്രമിക്കുന്ന ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിന് ലക്ഷം കോടി ഡോളര്‍ വിലമതിക്കുന്ന ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാന്‍ ബെഡന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഗാസയിലും റാഫയിലും ഇസ്രയേല്‍ കരയാക്രമണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരം ഒരു അനുമതി നല്‍കിയിരിക്കുന്നത്.

ആയിരത്തി എണ്ണൂറിലധികം എംകെ84 2000 പൗണ്ട് ബോംബുകളും, അഞ്ഞൂറ് എംകെ82 500പൗണ്ട് ബോംബുകളും ആണ് പുതിയ ആയുധപാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോറട്ട്. 25 എ35 യുദ്ധവിമാനങ്ങളും നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആയുധകൈമാറ്റത്തെ കുറിച്ച് വൈറ്റ് ഹൗസോ, ഇസ്രയേല്‍ എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നതിന് ഇടയില്‍ തന്നെയാണ് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനവും വന്നിരിക്കുന്നത്. ഇതു അമേരിക്കയുടെ ഇരട്ടത്താപ്പാണെന്ന് മനുഷ്യവകാശ സംഘടനകള്‍ ആരോപിച്ചിട്ടുണ്ട്.