മുഖ്യമന്ത്രിയുടെ വിദേശയയാത്ര: പിണറായി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുതെന്ന് ബിജെപി

മുഖ്യമന്ത്രി പിണറായി വിജയന്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വകാര്യയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കില്‍ പണം സ്വന്തം കൈയ്യില്‍ നിന്നും ചിലവഴിക്കുകയാണ് ചെയ്യേണ്ടത്.

നാടിന്റെ ആവശ്യങ്ങള്‍ക്ക് ഭരണാധികാരികള്‍ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. എന്നാല്‍ കേരള മുഖ്യമന്ത്രി കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുന്നതാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ അറിയുമോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read more

മാത്യു കുഴല്‍നാടന്റെ മാസപ്പടി കേസിലെ ഹര്‍ജി ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ളതാണ്. പിണറായി വിജയനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ഹര്‍ജി നല്‍കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്‍ഡി മുന്നണിയുടെ ഉന്നതനേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. മാസപ്പടി കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇന്‍ഡി നേതാക്കള്‍ നടത്തുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.