മുൻ മിസ് അമേരിക്ക 60 നില ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

മുൻ മിസ് അമേരിക്ക ചെസ്‍ലി ക്രിസ്റ്റ് 60 നില ഫ്ലാറ്റിൽ നിന്നു ചാടി ജീവനൊടുക്കി. ഫാഷൻ ബ്ലോഗർ, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളിൽ പ്രശസ്തയായ ചെസ്‌ലി 2019 ൽ മിസ് അമേരിക്കയാകുമ്പോൾ 27 വയസ്സായിരുന്നു പ്രായം.

താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നാണ് താഴേക്കു ചാടിയത്. നീതിക്കു വേണ്ടി പോരാടുന്ന അഭിഭാഷകയെന്ന നിലയിലും ശ്രദ്ധേയയായ ചെസ്‍ലി രാവിലെയും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ‘‘ഈ ദിനം ശാന്തിയും സമാധാനവും തരട്ടെ’’ എന്ന അടിക്കുറിപ്പോടെയായിരുന്നു അവസാന ചിത്രം പോസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)