കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ തിരക്കിൽ 7 പേർ മരിച്ചു

 

കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ തിരക്കിൽ ഏഴ് അഫ്ഗാനികൾ മരിച്ചതായി ബ്രിട്ടൻ ഞായറാഴ്ച പറഞ്ഞു. “കാബൂൾ വിമാനത്താവളത്തിലെ തിരക്കിൽ മരിച്ച ഏഴ് അഫ്ഗാൻ പൗരന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു,” ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

വിമാനത്താവളത്തിന് പുറത്ത് വെളുത്ത ടാർപോളിൻ കൊണ്ട് പൊതിഞ്ഞ മൂന്ന് മൃതദേഹങ്ങളുടെ ദൃശ്യം ബ്രിട്ടനിലെ സ്കൈ ന്യൂസ് ശനിയാഴ്ച സംപ്രേഷണം ചെയ്തിരുന്നു.

“അഫ്ഗാനിലെ അവസ്ഥകൾ വളരെ വെല്ലുവിളി നിറഞ്ഞതാണ്, പക്ഷേ സാഹചര്യം കഴിയുന്നത്ര സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നു.” പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. യുകെ ആഗസ്റ്റ് 13 മുതൽ അഫ്ഗാനിസ്ഥാനിൽ നിന്ന് 4,000 പേരെ ഒഴിപ്പിച്ചതായി മന്ത്രാലയം പറഞ്ഞു.