രാമക്ഷേത്ര സംഭാവന; 15,000 ചെക്കുകൾ മടങ്ങി. 

രാമക്ഷേത്ര നിർമ്മാണത്തിനായി വിശ്വഹിന്ദു പരിഷത്ത് പിരിച്ചെടുത്ത 22 കോടിരൂപ മൂല്യം വരുന്ന 15,000 ചെക്കുകൾ മടങ്ങി.  ക്ഷേത്രനിർമ്മാണത്തിനായി രൂപീകരിച്ച ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്രയുടെ ഓഡിറ്റ് റിപ്പോർട്ടിൽ നിന്നാണ് വിവരം.

ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ വിഎച്ച്പി പിരിവു നടത്തിയിരുന്നു. 1100 കോടി രൂപ നിർമാണച്ചെലവ് കണക്കാക്കിയ മന്ദിറിനായി 2000 കോടി പിരിവ് കിട്ടിയതായി അന്ന് പ്രഖ്യാപനമുണ്ടായിരുന്നു.  അയ്യായിരം കോടി ലഭിച്ചു എന്ന് മറ്റൊരു വാർത്തയും പുറത്തുവന്നു. എന്നാൽ ഇനിയും പണം അയക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.

ബാങ്കുകളിലെ സാങ്കേതിക തകരാറുമൂലമാണ് ചെക്കുകൾ മടങ്ങിയതെന്നാണ്  ട്രസ്റ്റ് മെമ്പർ ഡോ. അനിൽ മിശ്ര പ്രസ്താവിച്ചതെങ്കിലും വിശ്വാസികളോട് വീണ്ടും പണമയക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത്.

ഏറെ കൊല്ലങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കുശേഷം 2019 നവംബർ 19 നാണ് രാമജന്മഭൂമിക്ക് അനുകൂലമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. തർക്കസ്ഥലത്തുനിന്നും 25 കിലോമീറ്റർ ദൂരെ 5 ഏക്കർ സ്ഥലം പുതിയ ബാബറി മസ്ജിദിനു വേണ്ടിയും അനുവദിക്കുകയുണ്ടായി. അവിടെ മസ്ജിദിന്റെ ആറിരട്ടി വലിപ്പത്തിൽ 300 കിടക്കകളുള്ള ആശുപത്രിയും കൂടി ചേർന്നാണ്  ഉയരുക.