2047- വരെ മോദി ഭരണമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസിന്റെ റെക്കോഡ് തകര്‍ക്കും

Advertisement

ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോഡ് ബിജെപി തകര്‍ക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. 2047 വരെ ബിജെപി അധികാരത്തിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. 1950 മുതല്‍ 1977 വരെയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചത്. മോദി ആ റെക്കോഡ് തകര്‍ക്കും എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ അവകാശവാദം.

ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ. സൈനിക നേട്ടങ്ങള്‍ തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കില്ലെന്നും റാം മാധവ് പറഞ്ഞു. ത്രിപുരയില്‍ ബിജെപിയുടെ വിജയ റാലിയില്‍ സംസാരിക്കുകയായിരുന്നു റാം മാധവ്.