വിശാഖപട്ടണത്ത് കപ്പൽശാലയിലെ ക്രെയിൻ തകർന്നുവീണ് 11 മരണം

വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ തകർന്നുവീണു 11 പേർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കപ്പൽശാലയിലാണ് അപകടമുണ്ടായത്. സുരക്ഷാ പരിശോധനയ്ക്കിടെ ക്രെയിൻ അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു.

ഒൻപത് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവരിൽ നാലുപേർ കപ്പൽശാലയിലെ ജീവനക്കാരും മറ്റുള്ളവർ കരാർ തെഴിലാളികളുമാണ് .

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കൂടുതൽ പേർ ക്രെയിനിനടിയിൽ പെട്ടിട്ടുണ്ടാകുമെന്നാണ് സംശയം. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ 20- ഓളം തൊഴിലാളികളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.

അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി വൈസ് എസ് ആർ രാജശേഖര റെഡ്ഡി വിശാഖപട്ടണം ജില്ലാകളക്ടർക്കും പോലീസ് കമ്മീഷണർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.