രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഹിന്ദുത്വ പാര്‍ട്ടി; ബിജെപിക്കെതിരെ ഉദ്ധവ് താക്കറെ

രാജ്യത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യാജ ഹിന്ദുത്വ പാര്‍ട്ടിയുണ്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അവരുടെ ഹിന്ദുത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ നിങ്ങളെ പുറത്താക്കി. അവരാണ് ഹിന്ദുത്വത്തിന്റെ സംരക്ഷകരെന്നാണ് അവര്‍ കരുതുന്നത്. ഇവിടെയുള്ള ആളുകളുടെ കാര്യമോ? അവര്‍ ആരാണ്’ -ബദ്ര-കുര്‍ള കോംപ്ലക്‌സില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുന്നതിനിടെ ഉദ്ധവ് പറഞ്ഞു.

ബാല്‍ താക്കറെയുടെ ആശയത്തില്‍നിന്ന് പാര്‍ട്ടി വ്യതിചലിച്ചെന്ന് ചിത്രീകരിക്കാനുള്ള നിരവധി ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പാതയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പാര്‍ട്ടി പലതവണ മറുപടി നല്‍കിയതാണ്.

ബി.ജെ.പിയുടെ മാതൃസംഘടന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടില്ല. തന്റെ മുത്തച്ഛനാണ് സംയുക്ത മഹാരാഷ്ട്ര മൂവ്‌മെന്റ് സ്ഥാപിച്ചത്. തന്റെ പിതാവും സഹോദരന്‍ ശ്രീകാന്തും സഹായികളായിരുന്നു.

Read more

കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ട് സര്‍ക്കാര്‍ ഓഫിസിലാണ് കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ അവിടെ വന്ന് കൊല്ലുകയായിരുന്നു. നിങ്ങള്‍ അവിടെ ഹനുമാര്‍ കീര്‍ത്തനം ജപിക്കുമോയെന്നും ഉദ്ധവ് ചോദിച്ചു.