സിപിഎം 15കോടിയും സിപിഐ 11കോടിയും നികുതി അടയ്ക്കണം; നോട്ടീസ് നല്‍കി ആദായ നികുതി വകുപ്പ്; തിരഞ്ഞെടുപ്പിലെ രാഷ്ട്രീയക്കളിയെന്ന് ഇടതു പാര്‍ട്ടികള്‍

സിപിഎമ്മിനും നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്. 15 കോടി നികുതി അയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് കൈമാറിയിരിക്കുന്നത്.

സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് കൈമാറിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ച് ടാക്‌സ് റിട്ടേണ്‍ ചെയ്തതിനാലുളള കുടിശികയും പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കം 11 കോടിയാണ് അടയ്ക്കണമെന്നാണ് സിപിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നിലെ രാഷ്ട്രീയക്കളിയാണ് ഇതെന്ന് ഇടതുപാര്‍ട്ടികള്‍ ആരോപിച്ചു.

നേരത്തെ, കോണ്‍ഗ്രസ്, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.

തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍കുമ്പോള്‍ കോണ്‍ഗ്രസ് 1823.08 കോടി രൂപ ഉടന്‍ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമാണ് തുക.