ശിവസേനയുടെ വിമത എം.എല്‍.എമാര്‍ക്ക് താമസിക്കാനുള്ള മുറികളുടെ വാടക 56 ലക്ഷം, ഭക്ഷണത്തിന് ദിവസം 8 ലക്ഷം

ശിവസേനയുടെ വിമത എം എല്‍ എ മാര്‍ താമസിക്കുന്ന ഗുവഹാത്തിയിലെ റാഡിസണ്‍ ബ്‌ളൂ ഹോട്ടലിന്റെ റൂമുകളുടെ ഏഴ് ദിവസത്തെ വാടക 56 ലക്ഷം. ഭക്ഷണത്തിന് പ്രതിദിനം എട്ട് ലക്ഷം രൂപയും. ഏഴ് ദിവസത്തേക്ക് 70 റൂമുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് എം.എല്‍.എമാരെ ഗുവാഹത്തിയില്‍ എത്തിച്ചത്. നേരത്തെ ശിവസേനയിലെ വിമതനീക്കത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അസമിലെ ബി.ജെ.പി സര്‍ക്കാറാണ് വിമത എം.എല്‍.എമാര്‍ക്ക് പിന്തുണ നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് ശിവസേനയില്‍ പിളര്‍പ്പുണ്ടാക്കിയത്. 40 എം.എല്‍.എമാരാണ് ഷിന്‍ഡെക്കൊപ്പമുള്ളതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍