സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക പീഡനം; പ്രധാന അധ്യാപികയും ഡോക്ടറായ മകനും അറസ്റ്റില്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. 31കാരനായ ഡോക്ടര്‍ സാംസണ്‍ ഡാനിയല്‍ ആണ് കേസില്‍ പിടിയിലായത്. പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് വിവിരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ഇതേ തുടര്‍ന്ന് ശിശുക്ഷേമ സമിതി സംഭവത്തില്‍ ഇടപെടുകയായിരുന്നു. പ്രതിയുടെ മാതാവ് ഇതേ സ്‌കൂളിലെ പ്രധാന അധ്യാപികയാണ്. ഇത് മുതലെടുത്താണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചിരുന്നത്. മാസങ്ങളായി പ്രതി കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി ശിശുക്ഷേമ സമിതി കണ്ടെത്തിയിട്ടുണ്ട്.

Read more

സംഭവത്തില്‍ പ്രതിയുടെ മാതാവും സ്‌കൂളിലെ പ്രധാന അധ്യാപികയുമായ ഗ്രേസ് റാണിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിനാണ് തിരുച്ചിറപ്പള്ളി ഫോര്‍ട്ട് ഓള്‍ വനിത പൊലീസ് പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗ്രേസ് റാണിയെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ഗ്രേസ് റാണിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു.